പുനര്‍ഗേഹം: 355 ഗുണഭോക്താക്കള്‍ക്ക് 4 ലക്ഷം രൂപ വീതം നല്‍കും

post

പുനര്‍ഗേഹം പദ്ധതിയുടെ 355 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ആനുകൂല്യം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സുരക്ഷിത മേഖലയില്‍ സ്വന്തമായി ഭൂമി ഉള്ളവരുമായവർക്കാണ് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിര്‍മ്മാണ ആനുകൂല്യം നൽകാൻ തീരുമാനിച്ചത്.

പുനര്‍ഗേഹം പദ്ധതിക്കായി ഭരണാനുമതി നല്‍കിയിട്ടുള്ള 2450 കോടി രൂപയില്‍ നിന്ന് 4 ലക്ഷം രൂപ വീതമാണ് നല്‍കുക. വേലിയേറ്റ മേഖലയില്‍ നിന്ന് 200 മീറ്റര്‍ പുറത്ത് സുരക്ഷിത മേഖലയില്‍ സ്വന്തമായി സ്ഥലമുളള, നിലവില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന, സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളെയാണ് പുനര്‍ഗേഹം പദ്ധതിയില്‍ ഉൾപ്പെടുത്തുന്നത്.