കേരളത്തിൽ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യത

post

തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുനമർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ അടുത്ത നാല് ദിവസം കേരളത്തിൽ മിതമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനുവരി 4, 5 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.