പ്രിന്റിങ്, ട്രേഡ്സ്മാൻ തസ്തികകളിൽ ഗസ്റ്റ് അധ്യാപക നിയമനം

post

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ പ്രിന്റിങ്, ട്രേഡ്സ്മാൻ തസ്തികകളിൽ ഗസ്റ്റ് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പ്, ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനായി ജനുവരി നാലിന് രാവിലെ 11 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466-2220450