ആറാട്ടുവഴി പള്ളി - ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : ആറാട്ടുവഴി പള്ളി - ബൈപ്പാസ് റോഡ് പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 36 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആറാട്ടുവഴി പള്ളിക്കു സമീപം നടന്ന ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ കെ.കെ ജയമ്മ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ആർ. പ്രേം, കൗൺസിലർമാരായ ഡി.പി മധു, ഹെലൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.