വാഴയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം

post

മലപ്പുറം വാഴയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും (ടി.സി.എം.സി രജിസ്‌ട്രേഷൻ) പ്രവർത്തി പരിചയവുമാണ് യോഗ്യത. സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണനയുണ്ട്.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയുമായി ഡിസംബർ 29ന് ഉച്ചയ്ക്ക് രണ്ടിന് വാഴയൂർ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9496135286.