സഞ്ചരിക്കുന്ന പോസ്റ്റോഫീസുമായി തപാല്‍ വകുപ്പ്

post

ഇടുക്കി : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി തപാല്‍ വകുപ്പ് ഇടുക്കി ഡിവിഷണല്‍ ഓഫീസ് സഞ്ചരിക്കുന്ന പോസ്റ്റോഫീസ് ആരംടിച്ചു.

സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളും പിന്‍വലിക്കലുകളും, സ്പീഡ് പോസ്റ്റ്/രജിസ്റ്റര്‍/ഇ-മണി ഓര്‍ഡര്‍ ബുക്കിംഗ്, പി.എല്‍.ഐ / ആര്‍.പി.എല്‍.ഐ പ്രീമിയം പേയ്മെന്റുകള്‍ തുടങ്ങിയ  സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാണ് 

മൊബൈല്‍ പോസ്റ്റ് ഓഫീസ്  സമയക്രമം താഴെ ചേര്‍ക്കുന്നു. 

മാര്‍ച്ച് 30ന് രാവിലെ 10.30 - 11.30 കരിങ്കുന്നം, 12 - 1 -മുട്ടം, 1.30-3.00 മൂലമറ്റം

മാര്‍ച്ച് 31ന് -10.30-11.30 കരിമണ്ണൂര്‍, 12 - 1 - വണ്ണപ്പുറം, 1.30- 3.00 വരെ കലയന്താനി.

ഏപ്രില്‍ 1ന് 10-30-11.30 ഇടുക്കി പൈനാവ് , 12 - 1 ഇടുക്കി കോളനി, 1.30- 3.00 ഇരട്ടയാര്‍

ഏപ്രില്‍ 2 ന് 10.30-11.30 അയ്യപ്പന്‍കോവില്‍, 12 - 1 വരെ ഉപ്പുതറ, 1.30- 3.00 ഏലപ്പാറ, 

ഏപ്രില്‍ 3 ന് 10.30-11.30 നെടുങ്കണ്ടം, 12 - 1 പാറത്തോട്, 1.30- 3.00 അടിമാലി.

മൊബൈല്‍ പോസ്റ്റ് ഓഫീസ് അതതു സ്ഥലങ്ങളിലെ  പോസ്റ്റോഫീസുകള്‍ക്ക് സമീപം ആണ് പ്രവര്‍ത്തിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:ഡിവിഷണല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം - 04862 - 222281, 222282

മൊബൈല്‍ പോസ്റ്റ് ഓഫീസില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍, പോലീസ് / ആരോഗ്യ വകുപ്പ്  നിര്‍ദ്ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വയം പ്രതിരോധ നടപടികളും പാലിക്കണമെന്നു പോസ്റ്റല്‍ സൂപ്രണ്ട് വി. പരമശിവം അറിയിച്ചു.