തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കും

post

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കും. ഇതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്ക്യൂട്ടീവ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. ഷട്ടറുകൾ അടയ്ക്കുമ്പോൾ ബണ്ടിന് ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ ഉറപ്പുവരുത്തും. മത്സ്യത്തൊഴിലാളികൾക്ക് ഇതുസംബന്ധിച്ച് മുൻകൂർ നിർദ്ദേശം നൽകും.