മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, നഴ്‌സ് നിയമനം

post

മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2 തസ്തികകളില്‍ നിയമനം. എം.ബി.ബി.എസ് ബിരുദം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍/ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഡോക്ടര്‍ തസ്തികയിലേക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കോഴ്‌സ് വിജയം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ നഴ്‌സ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. അഭിമുഖം ഡിസംബര്‍ 26ന് ഉച്ചക്ക് രണ്ടുമണിക്ക് മക്കരപ്പറമ്പ് ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.