പഠന നിലവാരം ഉയര്‍ത്തല്‍: ശ്രദ്ധ പദ്ധതിക്ക് തുടക്കമായി

post

ഇടുക്കി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശ്രദ്ധ 2019  വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍. ബിജി ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ കണ്‍െത്തി അവര്‍ക്ക് പ്രത്യക പരിശീലനം നല്‍കുന്നതാണ് പരിപാടി. ജില്ലയിലെ പത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ശ്രദ്ധ പദ്ധതി ആരംഭിച്ചിട്ടുള്ളത്. 

ഗ്രാമ പഞ്ചായത്തംഗം ഓമന ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പിള്‍ ഷിബി എ. സി., പി.ടി.എ. പ്രിസിഡന്റ് ഡിനു കുര്യാക്കോസ,് എം.പി.ടി.എ. പ്രിസിഡന്റ് ഷീജ മനോഹരന്‍, അധ്യാപകന്‍ സജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.