സംസ്ഥാനത്ത് ഡിസംബർ 17ന് ഔദ്യോഗിക ദുഃഖാചരണം

കുവൈത്ത് അമീർ ഷെയ്ക് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ ആദരസൂചകമായി ഡിസംബർ 17ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഔദ്യോഗിക ആഘോഷങ്ങളുണ്ടാകില്ലെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.