ആലപ്പുഴ ജില്ലയിൽ നവകേരള സദസിന് ലഭിച്ചത് മികച്ച സ്വീകരണം - മുഖ്യമന്ത്രി

ആലപ്പുഴ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് നവകേരള സദസ്സിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായംകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒരേവികാരത്തോടെ ഇങ്ങനെ ജനങ്ങൾ ഒഴുകിയെത്തുന്ന അനുഭവം സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒന്നിച്ച് നിൽക്കും എന്ന പ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ അരൂർ -7216, ചേർത്തല - 6965, ആലപ്പുഴ - 5265, അമ്പലപ്പുഴ -5979, കുട്ടനാട് -8012, ഹരിപ്പാട് -5772 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.