കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രിമാരുടെ യോഗം അനുശോചിച്ചു

post

സി പി ഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്. 

സംസ്കാരം നടക്കുന്ന ഡിസംബർ 10 ന് ( ഞായറാഴ്ച ) ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ്സ് ആരംഭിക്കുക. രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടർന്ന് 3.30 ന് കോതമംഗലം, 4 .30 ന് മൂവാറ്റുപുഴ, 6 .30 ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ.