മുട്ടില്‍ പരിയാരം ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

post

വയനാട് ജില്ലയിലെ മുട്ടില്‍ പരിയാരം വാര്‍ഡില്‍ ഡിസംബര്‍ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയില്‍ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 11, 12 തീയതികളിലും വാര്‍ഡ് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഡിസംബര്‍ 12നും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മദ്യ നിരോധനം

മുട്ടില്‍ പരിയാരം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിസംബര്‍ 10 വൈകിട്ട് 6 മുതല്‍ ഡിസംബര്‍ 13 വൈകിട്ട് 6 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വാര്‍ഡ് പരിധിയില്‍ ഡിസംബര്‍ 10 വൈകിട്ട് 6 മുതല്‍ ഡിസംബര്‍ 12 വൈകിട്ട് 6 വരെ പരസ്യതെരഞ്ഞെടുപ്പ് പ്രചരണവും നിരോധിച്ചു.