സർക്കാരിൻ്റെ ശ്രദ്ധേയമായ നേട്ടങ്ങൾ ജനങ്ങള്‍ തിരിച്ചറിയുന്നു - മുഖ്യമന്ത്രി

post

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ മേഖലയിലും സർക്കാരിൻ്റെ ശ്രദ്ധേയമായ നേട്ടങ്ങൾ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയിൽ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ 53546 നിവേദനങ്ങളാണ് ലഭിച്ചത്. ഇന്നലെ മഞ്ചേരി 5683, കൊണ്ടോട്ടി 7259, മങ്കട 4122, മലപ്പുറം 4781 എന്നിങ്ങനെ നിവേദനങ്ങള്‍ ലഭിച്ചു.