പേരാമ്പ്ര നിയോജക മണ്ഡലം നവകേരള സദസ്സിൽ സ്വീകരിച്ചത് 4316 നിവേദനങ്ങൾ

post

പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പേരാമ്പ്ര നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളിൽ പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ചത് 4316 നിവേദനങ്ങൾ. രാവിലെ 10.30 മുതൽ തന്നെ കൗണ്ടറുകളിൽ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു.


20 കൗണ്ടറുകളാണ് വേദിക്ക് സമീപമായി നിവേദനങ്ങൾ നൽകുന്നതിനായി സജ്ജീകരിച്ചത്. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് നിവേദനങ്ങൾ നൽകാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി പോർട്ടലിലൂടെ നൽകും.