എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ 25ന്

post

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് നവംബര്‍ 25ന് രാവിലെ 10ന് ചെങ്ങന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 35 വയസില്‍ താഴെ പ്രായവും പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ- ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള ചെങ്ങന്നൂര്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡേറ്റ, 250 രൂപ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 25ന് രാവിലെ 10ന് ചെങ്ങന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍: 0477-2230624, 8304057735