കലവൂര്‍ മാര്‍ക്കറ്റില്‍ പരസ്പര അകലം പാലിക്കുന്നതിന് മാര്‍ക്കിങ് നടത്തി

ആലപ്പുഴ: കൊറോണ പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായ പരസ്പര അകലം പാലിക്കല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കലവൂര്‍ മാര്‍ക്കറ്റില്‍ നിരയില്‍ നില്‍ക്കുന്നതിന് അടയാളപ്പെടുത്തല്‍ നടത്തി. ളരെ തിരക്കേറിയ കലവൂര്‍ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ ക്യൂ നില്‍ക്കുമ്പോള്‍ പരസ്പരം അകലം പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആര്‍.ഡി.ഓ സന്തോഷ് കുമാര്‍ മാര്‍ക്കറ്റിലെത്തുകയും ക്യൂ നില്‍ക്കുന്നതിന് പെയിന്റ് ഉപയോഗിച്ച് മാര്‍ക്കിങ് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുകയുമായിരുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മാര്‍ക്കിങ്ങിന് സഹായവുമായി എത്തി. മാര്‍ക്കറ്റിലെ മീന്‍ സ്റ്റാള്‍ മുതല്‍ ഒരു മീറ്റര്‍ അകലത്തില്‍ പുറത്തുവരെ മാര്‍ക്ക് ചെയ്തിട്ടുണ്ട്. മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഭാഗത്ത് സൈക്കിള്‍ ടയര്‍ ഇട്ട് വേര്‍തിരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള പ്രധാനപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളിലൊന്ന് പരസ്പരം വ്യക്തികള്‍ അകലം പാലിക്കുക എന്നുള്ളതാണ്. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തുപോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.