മാതമംഗലം, അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കണ്ണൂർ ജില്ലയിലെ മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കാരിയപ്പള്ളി, കാരിയപ്പള്ളി ടൗൺ, ചോരൽപ്പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നവംബർ 17 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വട്ടയാട്, സുവിശേഷപുരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വൃദ്ധസദനം, ജനത വുഡ് മിനി ഇൻഡസ്ട്രി, ഹാഷ്മി ലൈബ്രറി എന്നീ ഭാഗങ്ങളിൽ നവംബർ 17 വെള്ളി രാവിലെ 7.15 മുതൽ രാവിലെ ഒമ്പത് മണി വരെയും, ബോട്ട് പാലം, പാമ്പാടിയാൽ, അഴീക്കൽ ബസ് സ്റ്റാൻഡ്, സാലീസ് ഐസ് പ്ലാന്റ്, നഫീസ ഐസ് പ്ലാന്റ്, ബിസ്മില്ല, റോക്സി ഐസ് പ്ലാന്റ്, ശിൽപ ഐസ് പ്ലാന്റ്, മത്സ്യ ഫെഡ്, സിൽക്ക്, തിട്ടാസ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ രാവിലെ 10 മണി വരെയും അലവിൽ, സായി മന്ദിരം, എസ് ബി ഐ, ലാൻഡ് മാർക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ രാവിലെ 11 വരെയും പള്ളിക്കുന്നുമ്പ്രം ഭാഗങ്ങളിൽ രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.