ഡോക്ടര്‍ ഓണ്‍ലൈനില്‍' ആദ്യ ദിനം 46 കോളുകള്‍

- ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ രോഗികള്‍ക്ക് സഹായമായി ആരംഭിച്ച ഓണ്‍ലൈന്‍ ചികിത്സാ പദ്ധതിയായ 'ഡോക്ടര്‍ ഓണ്‍ലൈനില്‍ ' ആദ്യ ദിവസം എത്തിയത് 46 കോളുകള്‍. ജില്ലാ മെഡിക്കല്‍ ഓഫീസും ആലപ്പുഴ മെഡിക്കല്‍ കോളജും ജില്ല ഭരണകൂടവും ചേരന്നാണ് ഓണ്‍ലൈനില്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യമൊരുക്കുന്നത്. ഡോക്ടറെ നേരില്‍ കാണാന്‍ പോകാന്‍ കഴിയാത്ത സാഹചര്യമുള്ള ജില്ലയിലെ ഏത് തരത്തിലുള്ള രോഗ ബാധിതര്‍ക്കും ഓണ്‍ ലൈന്‍ വഴിയുള്ള കണ്‍സള്‍ട്ടേഷന് സൗകര്യമുണ്ട്. 04772961576 എന്ന നമ്പറിലാണ് രോഗികള്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടത്. രോഗികളുടെ എല്ലാ കോളുകളും റിക്കോര്‍ഡ് ചെയ്യും.
- പനി, ചുമ, ശരീരത്തില്‍ കുരു തുടങ്ങിയവ എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാണോയെന്ന സംശയമായിരുന്നു വിളിച്ച പലര്‍ക്കും. കൂടാതെ ഓര്‍ത്തോ, പീഡിയാട്രിക്‌സ്, യൂറോളജി, നെഫ്‌റോളജി, എന്നിവ സംബന്ധിച്ചും നിരവധി കോളുകള്‍ ലഭിച്ചു. ഈ സേവനം യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാനും ചിലയാളുകള്‍ വിളിച്ചിരുന്നു. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പലര്‍ക്കും ഡോക്ടറെ കാണാന്‍ നേരിട്ട് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയത്. വിളിക്കുമ്പോള്‍ നിലവിലുള്ള രോഗം സംബന്ധിച്ച് ചെറിയ വിവരണം നല്‍കണം. ഇത് കഴിഞ്ഞാല്‍ അസുഖവുമായ ബന്ധപ്പെട്ട ഡോക്ടര്‍ നിങ്ങളെ തിരിച്ചുവിളിക്കും. വാട്ട്‌സ് ആപ്പ് കോള്‍ വഴിയാണ് ഡോക്ടര്‍ ബന്ധപ്പെടുക. ഡോക്ടര്‍ വിവരങ്ങള്‍ എല്ലാം കേട്ട ശേഷം മരുന്ന് നല്‍കാവുന്ന കേസാണെന്ന് ബോധ്യപ്പെട്ടാല്‍ മരുന്ന് അപ്പോള്‍ തന്നെ നിര്‍ദ്ദേശിക്കും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ അപ്പോള്‍ തന്നെ നല്‍കും. നേരിട്ട് കാണേണ്ട സാഹചര്യത്തില്‍ അതും പറയും.