പുതിയ അക്ഷയ കേന്ദ്രങ്ങൾ: അഭിമുഖം ഒക്ടോബർ 10 മുതൽ 12 വരെ

post

മലപ്പുറം ജില്ലയിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ നൽകി ഓൺലൈൻ പരീക്ഷ പൂർത്തിയാക്കി 50 ശതമാനം കൂടുതൽ മാർക്ക് ലഭിച്ചവർക്കുള്ള അഭിമുഖം ഒക്ടോബർ 10, 11, 12 തീയതികളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസിൽ നടക്കും. ഒക്ടോബർ പത്തിന് പാതയ്ക്കര, വല്ലപ്പുഴ, കരിമ്പുഴ മേഖലയിലുള്ളവർക്കാണ് അഭിമുഖം.

11ന് വലിയാട്, വെള്ളൂർ, ചേലോട്, കവളമുക്കട്ട, അയിലശ്ശേരി, പള്ളിശ്ശേരി, കാരത്തൂർ, ചേരൂരാൽ, കേരള എസ്റ്റേറ്റ് എന്നീ മേഖലയിലുള്ളവർക്കും 12ന് വള്ളിക്കാപറ്റ, പള്ളിയാലിൽ, കൊളത്തുപറമ്പ, കക്കോവ്, തേലക്കാട്, പള്ളിമുക്ക് കോട്ടമ്മൽ, കാലടി, വെള്ളുവങ്ങാട്, കാക്കടംപൊയിൽ, പുളിയംപറമ്പ്, കരിപ്പൂർ എന്നീ മേഖലയിലുള്ളവർക്കും അഭിമുഖം നടക്കും. ഇന്റർവ്യൂ ലെറ്റർ യോഗ്യത നേടിയ അപേക്ഷകർക്ക് ഇ-മെയിൽ മുഖേന അയച്ചിട്ടുണ്ട്. ഫോൺ: 0483 2739027.