സുൽത്താൻ ബത്തേരിയിൽ പി.ഡബ്യു.ഡി റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ജനകീയമാക്കി: മന്ത്രി പി.എ മുഹമ്മദ് റിയാസ്
വയനാട് സുൽത്താൻ ബത്തേരിയിൽ പുതുതായി നിർമ്മിച്ച റസ്റ്റ് ഹൗസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമദ് റിയാസ് ഉദ്ഘാടനം ചെയ്തു. 3.9 കോടി രൂപ ചിലവിൽ ആധുനിക രീയിയിൽ നിർമിച്ച കെട്ടിടത്തിന്റെ ഇരുനിലകളിലായി ശീതകരിച്ച രണ്ട് സ്യൂട്ട് മുറികള്‍ ഉള്‍പ്പടെ 9 മുറികള്‍, 50 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാൾ, ഡൈനിംഗ് ഹാള്‍, അടുക്കള, ടോയ്ലറ്റ് സംവിധാനം, കാര്‍പോര്‍ച്ചുകള്‍ എന്നിവയുണ്ട്.
പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ നേരിടുന്ന സാകേതിക പ്രശ്നങ്ങൾ പരിഹരിച്ച് ജനകീയമാക്കിയെന്നും താമസത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും മന്ത്രി പറഞ്ഞു. മേപ്പാടി റസ്റ്റ് ഹൗസ് നവീകരിക്കുമെന്നും 20 കോടി രൂപ സംസ്ഥാനത്തെ എട്ട് റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്.
പീപിൾസ് റസ്റ്റ് ഹൗസ് പദ്ധതിയിലൂടെ ഓൺലൈൻനായി താമസ സൗകര്യം ബൂക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ 1,73,692 ആയി. കഴിഞ്ഞ മാസം 30 വരെയുള്ള ബൂക്കിങ്ങിലൂടെ സർക്കാരിന് 10,26,22056 രൂപ അധികമായി വരുമാനം ലഭിച്ചു. ഇത് സർക്കാരിനും റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്കും സാമ്പത്തിക മെച്ചമുണ്ടായി.
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നമായ പ്രവേശന പരിമിതി നേരിടുന്ന സ്ഥലങ്ങളിൽ അതത് വകുപ്പുകളുമായി ചർച്ച നടത്തി പുനഃപരിശോധിക്കും. ലോകത്ത് തന്നെ ആദ്യമായി അടുത്ത മാസം മുതൽ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലൂടെയും മന്ത്രിസഭാ അംഗങ്ങൾ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും വികസന ലക്ഷ്യം മുന്നിൽവെച്ചുള്ള നവ കേരള സദസ്സ് മണ്ഡലങ്ങളിൽ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വിശ്രമ മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഐ.സി ബാലകൃഷണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.