പി.എച്ച് സെന്റര്‍ - മുക്കിലപ്പീടിക റോഡില്‍ പേരശന്നൂര്‍ മുതല്‍ മുക്കിലപ്പീടിക വരെ ഗതാഗതം നിരോധിച്ചു

post

മലപ്പുറം ജില്ലയിൽ പി.എച്ച് സെന്റര്‍ - മുക്കിലപ്പീടിക റോഡില്‍ പേരശന്നൂര്‍ മുതല്‍ മുക്കിലപ്പീടിക വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ആലുക്കല്‍പ്പടിയിലുള്ള കലുങ്ക് നിർമ്മാണം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗതാഗതം നിരോധിച്ചത്.

ഇതുവഴി പോവേണ്ട വാഹനങ്ങള്‍ പൈങ്കന്നൂര്‍-പേരശന്നൂര്‍-ആശുപത്രിപ്പടി വഴിയും ആലുക്കല്‍പ്പടി-മുക്കിലപ്പീടിക വഴിയും മറ്റ് അനുബന്ധ റോഡുകള്‍ വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.