ശുചിത്വ ബ്രിഗേഡ് പദ്ധതിക്ക് ലോഗോ ക്ഷണിച്ചു

post

കണ്ണൂർ ജില്ലയിലെ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ശുചിത്വ ബ്രിഗേഡ് പദ്ധതിക്ക് ലോഗോ ക്ഷണിച്ചു. എ4 സൈസ് പേപ്പറില്‍ വരച്ച് തയ്യാറാക്കിയ ലോഗോകള്‍ മാത്രമെ അംഗീകരിക്കു. ലോഗോയുടെ ചുവടെ തയ്യാറാക്കിയ ആളുടെ പേരും, വിലാസവും, ഫോണ്‍ നമ്പറും നിര്‍ബന്ധമായും ചേര്‍ക്കണം, വിദ്യാര്‍ഥികള്‍ ആണെങ്കില്‍ സ്‌കൂളിന്റെ പേര് ചേര്‍ക്കണം. ലോഗോ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാല്.