ഗാന്ധിജയന്തി വാരാഘോഷം: ഓണ്‍ലൈന്‍ മത്സരങ്ങളില്‍ പങ്കെടുക്കാം

post

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 8 വരെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്‍ട്രികള്‍ ഒക്ടോബര്‍ 8 വൈകിട്ട് 5വരെ നൽകാം.

വിഷയങ്ങൾ

കാര്‍ട്ടൂണ്‍- മാലിന്യമുക്തം നവകേരളം , ഉപന്യാസം - ശുചിത്വ അവബോധവും ശാസ്ത്രീയ മാലിന്യസംസ്‌കരണവും. എ4 ഷീറ്റിലാണ് കാര്‍ട്ടൂണ്‍ വരയ്‌ക്കേണ്ടതും ഉപന്യാസം എഴുതേണ്ടതും. ഉപന്യാസം മലയാളത്തിലാവണം. ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയാന്‍ പാടില്ല.

ദേശഭക്തിഗാനം ആലപിച്ച് വീഡിയോ എടുത്ത് അയക്കണം. മൂന്ന് മിനിറ്റില്‍ കൂടുതലാകാന്‍ പാടില്ല. മലയാളഗാനമായിരിക്കണം ആലപിക്കേണ്ടത്. dio.idk2@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ക്ക് ഒരോ തവണ രണ്ടു വിഭാഗങ്ങളില്‍ മത്സരിക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടാകും . മികച്ച സൃഷ്ടികള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233036.