ലോക വിനോദസഞ്ചാര ദിനം: ആഴക്കടലിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കാണാം

post

ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ലിയോ പാഡി ഡൈവ് സെന്ററും സംയുക്തമായി വെള്ളത്തിന് അടിയിലെ കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്നത്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ 27ന് വൈകുന്നേരം 3 മുതൽ രാത്രി 8 വരെ സൗജന്യമായി ആസ്വദിക്കാം. കേരളത്തിൽ ചെയ്യാൻ കഴിയുന്നതിൽ വച്ച് ഏറ്റവും സാഹസികമായതും എന്നാൽ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതുമായ ഒരു സ്പോർട്സാണ് സ്കൂബ ഡൈവിംഗ്.

ഇരുപതിനായിരം ലിറ്റർ വെള്ളത്തിൽ കൃതിമമായി നിർമിച്ച സ്വിമ്മിങ് പൂളിൽ വിദേശ നിർമിതമായ ഏകദേശം 2 ലക്ഷം വിലവരുന്ന പത്ത് സ്ക്യൂബ ഉപകരണങ്ങൾ, വെള്ളത്തിനടിയിലെ സ്ക്യൂബ ഡൈവിങ് കാഴ്ചകൾ പൊതുജനങ്ങൾക്ക് കാണുവാൻ ലൈവ് അണ്ടർവാട്ടർ വീഡിയോ പ്രദർശനവും ഉണ്ടാവും. 10 വയസിന് മുകളിൽ പ്രായമുള്ള ഏതൊരാൾക്കും ഇതിൽ പങ്കെടുക്കാം.

കൂടാതെ കോസ്മോസ് സ്പോർട്സ് (cosmos sports), ജി.എക്സ് ആർച്ചറി (GX Archery) എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധയിനം സ്പോർട്സ് ആക്ടിവിറ്റീസ്, ആർച്ചറി, ഫൺ ഗെയിം സോൺ എന്നിവയും സൗജന്യമായി പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9995250002 എന്ന നമ്പറിൽ ബന്ധപ്പെടാം.