‘കണക്ട് 2k23' തൊഴില്‍ മേളയില്‍ പങ്കെടുക്കാം

post

കുടുംബശ്രീ കൊല്ലം ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് 'കണക്ട് 2k23' തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂര്‍ത്തീകരിച്ച് തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവരും തൊഴില്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം.

ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഐ റ്റി ആന്‍ഡ് ഐ റ്റി ഇ എസ് , ഓട്ടോമൊബൈല്‍, മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള 40 കമ്പനികള്‍ പങ്കെടുക്കും. https://forms.gle/fgaAEwyf6sy6K4GMA ല്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ട്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഫോണ്‍ 0474 2794692. .

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ തൊഴില്‍ മേളയുടെ സംഘാടക സമിതി യോഗം ബ്ലോക്ക്പഞ്ചയാത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു.