പിങ്ക് കഫേ ഉദ്ഘാടനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ നിർവ്വഹിച്ചു

post

ലഘു നാടന്‍ ഭക്ഷണങ്ങളൊരുക്കി കുടുംബശ്രീയുടെ പിങ്ക് കഫേ. എണ്ണകട്ടികളെക്കാൾ ആവിയിൽ വേവിക്കുന്ന പലഹാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് കുടുംബശ്രീയുടെ പിങ്ക് കഫേ പ്രവർത്തിക്കുന്നത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്ന് ആരംഭിച്ച പിങ്ക് കഫേ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാമിഷനും നഗരസഭ സി.ഡി.എസും ചേർന്നാണ് പിങ്ക് കഫേ നടത്തുന്നത്. നിലവിൽ നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. 5 ലക്ഷം മുതൽ മുടക്കിലാണ് കഫേ ആരംഭിച്ചത്.