ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു

post

2024 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് ജയകുമാരന്‍, എഫ്.എല്‍.സി സൂപ്പര്‍വൈസര്‍ തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു. ബി.ഇ.എല്‍ എഞ്ചിനീയര്‍മാരാണ് എഫ്.എല്‍.സി ചെയ്യുന്നത്. 910 ബാലറ്റ് യൂണിറ്റും, 778 കണ്‍ട്രോള്‍ യൂണിറ്റും 835 വിവിപാറ്റുമാണ് ഇലക്ഷന്‍ കമ്മീഷന്‍ ആദ്യഘട്ട പരിശോധനക്കായി നിര്‍ദ്ദേശിച്ചിട്ടുള്ളത്.