കുടിവെള്ള വിതരണം മുടങ്ങും

post

നാഷണല്‍ ഹൈവേ വികസന പ്രവൃത്തിയുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയുടെ വിതരണ പൈപ്പുകളുടെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 15, 16 തീയതികളില്‍ കാസര്‍കോട് നഗരസഭ, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് വാട്ടര്‍ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.