വീരപ്പൻ റോഡ് നാടിന് സമർപ്പിച്ചു

തൃശൂർ എറിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ലെ വീരപ്പൻ റോഡ് ഇ. ടി ടൈസൺ മാസ്റ്റർ എം എൽ എ നാടിന് സമർപ്പിച്ചു. ഓരോ വികസന പ്രവർത്തിയും ജനങ്ങളുടെ ആവശ്യങ്ങളും താൽപര്യങ്ങളും മുൻനിർത്തിയാണ് നടപ്പാക്കുന്നതെന്ന് എം എൽ എ പറഞ്ഞു. തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.
കേരളത്തിലെ തീരദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, മത്സ്യമേഖലകളുടെ സർവോന്മുഖമായ പുരോഗതി ഉറപ്പാക്കുക ലക്ഷ്യമിട്ട് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ സഹായത്തോടെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് വാർഡ് പത്തിലെ വീരപ്പൻ റോഡിന്റെയും നിർമ്മാണം.