ബംഗാൾ ഉൾകടലിൽ ന്യൂനമർദം; കേരളത്തിൽ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂന മർദമായി മാറി. ന്യൂനമർദം നിലവിൽ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്ര പ്രദേശ് തീരത്തിനും സമീപമാണ് സ്ഥിതിചെയ്യുന്നത്.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 5 മുതൽ 8 വരെ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.