മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ സെപ്തംബർ 9 വരെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഗോ ജീവ സുരക്ഷാ ( സഞ്ചരിക്കുന്ന മൃഗാശുപത്രി) പദ്ധതിയുടെ സേവനം സെപ്തംബർ 4 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ വയനാട് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്ക് ലഭ്യമാകും. പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ. സേവനം ആവശ്യമുള്ള കർഷകർ ക്ഷീരസംഘങ്ങൾ മുഖേനെയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോൺ: 9074583866.