സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് (സെപ്റ്റംബർ 1) മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
നാളെ (സെപ്റ്റംബർ 2) ഇടുക്കി ജില്ലയിലും സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം ജില്ലയിലും സെപ്റ്റംബർ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.