പൂക്കോട്ടുചോല-മാതക്കോട് റോഡിൽ ഗതാഗതം നിരോധിച്ചു

മലപ്പുറം പൂക്കോട്ടുചോല-മാതക്കോട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 22 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചെമ്രക്കാട്ടൂർ ജി.എൽ.പി സ്‌കൂൾ റോഡ്- മാതക്കോട് വഴിയും മഞ്ചേരി-അരീക്കോട് വഴിയും തിരിഞ്ഞുപോവണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.