കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തിനും മുകളിൽ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം അടുത്ത 2-3 ദിവസത്തിൽ വടക്ക് പടിഞ്ഞാറു ദിശയിൽ ഒഡിഷയുടെയും ഛത്തീസ്ഗഡിന്റെയും വടക്ക് പ്രദേശം വഴി സഞ്ചരിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.