മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി

വ്യവസായ വകുപ്പില്‍നിന്ന് ലഭ്യമായിട്ടുള്ള മാര്‍ജിന്‍ മണി വായ്പയുടെ തിരിച്ചടവുള്ള സ്ഥാപനങ്ങള്‍/സംരംഭകര്‍ക്കായി 2023 മാര്‍ച്ച് 23 മുതല്‍ ജൂണ്‍ മൂന്ന് വരെയുള്ള കാലയളവില്‍ നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി ജനറല്‍ മാനേജര്‍ അറിയിച്ചു. പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍നിന്നും ലഭ്യമായ മാര്‍ജിന്‍ മണി വായ്പ നിലവില്‍ കുടിശികയായിട്ടുള്ള സംരംഭകര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ അതത് താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ വ്യവസായ കേന്ദ്രം: 0491-2505385, 9895383278
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട്: 0491-2505408, 7907723243
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര്‍: 9526384540
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍: 9446118554
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം: 9562656889
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്‍ക്കാട്: 9400042813