തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

post

യു.ഡി.എഫ്- 8 ,എൽ.ഡി.എഫ്- 7, എൻ.ഡി.എ- 1 , സ്വതന്ത്രൻ-1

സംസ്ഥാനത്ത് ആഗസ്റ്റ് 10ന് നടന്ന 17 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.എട്ടും എൽ.ഡി.എഫ് ഏഴും എൻ.ഡി.എ ഒന്നും സ്വതന്ത്രർ ഒന്നും വാർഡുകളിൽ വിജയിച്ചു.

യു.ഡി.എഫ്. കക്ഷി നില- 8- (ഐ.എൻ.സി (ഐ) 5, ഐ.യു.എം.എൽ 3)

എൽ.ഡി.എഫ്. കക്ഷി നില- 7- (സി.പി.ഐ (എം) 6, സി.പി.ഐ 1)

എൻ.ഡി.എ. കക്ഷി നില- 1- (ബി.ജെ.പി 1)

സ്വതന്ത്രർ- 1

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില യു.ഡി.എഫ് - ഒൻപത്, എൽ.ഡി.എഫ്- ഏഴ്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുൻപാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേൽക്കാം.

ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നൽകണം. ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.