നമ്പ്യാർ പാടം പാലം നാടിന് സമർപ്പിച്ചു

തൃശൂർ മറ്റത്തൂ൪ പഞ്ചായത്തിലെ 10,14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നമ്പ്യാർ പാടം പാലം തുറന്നു നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പാലം ഉദ്ഘാടനം നിർവഹിച്ചു. മോനൊടി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു നമ്പ്യാർ പാടം പാലം. കാലങ്ങളായി മോനൊടിയിൽ നിന്നുള്ള ജനങ്ങൾ ട്രാംവെ റോഡിലൂടെയാണ് വെള്ളിക്കുളങ്ങരക്ക് എത്തിയിരുന്നത്.
പാലം യാഥാത്ഥ്യമായതോടെ യാത്രികർക്ക് 3 കി.മീറ്റ൪ ദൂരമാണ് കുറഞ്ഞത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു.