സൈക്യാട്രിസ്റ്റ് കരാർ നിയമനം

post

മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ഡി.പി.എം/ ഡി.എന്‍.ബിയുമാണ് യോഗ്യത. ടി.സി.എം.സി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രതിമാസം 57525/- രൂപയാണ് ശമ്പളം.

ആഗസ്റ്റ് 11 (വെള്ളി) രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി എത്തണം. ഫോണ്‍- 0483 2736241.