കുടിവെള്ളം മുട്ടില്ല : പരാതികള്‍ പരിഹരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

മലപ്പുറം : നിരോധനാജ്ഞാ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലായിടത്തും കുടിവെള്ളം ഉറപ്പുവരുത്താനും പരാതി പരിഹാര നടപടികള്‍ കാര്യക്ഷമമാക്കാനുമായി വാട്ടര്‍ അതോറിറ്റി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലയില്‍ നിയമിച്ച നോഡല്‍ ഓഫീസര്‍മാരെ അറിയിക്കാം. വാട്ടര്‍ അതോറിറ്റി കോവിഡ് 19 സെല്ലിന്റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കും. സൂപ്രണ്ടിങ് എഞ്ചിനീയര്‍മാരെയും എക്സി. എഞ്ചിനീയര്‍മാരെയുമാണ് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുള്ളത്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്ലില്‍ എത്തുന്ന കുടിവെള്ള പ്രശ്നങ്ങള്‍ നോഡല്‍ ഓഫീസര്‍മാരെ അറിയിക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ 24 മണിക്കൂറും കലക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കും. ജില്ലയിലെ നോഡല്‍ ഓഫീസറെ 8547638028 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ 1916 എന്ന ടോള്‍ ഫ്രീ നമ്പറിലും ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാം. ക്യാഷ് കൗണ്ടറുകള്‍ താത്ക്കാലികമായി പ്രവര്‍ത്തിക്കാത്തതിനാല്‍ വെള്ളക്കരം ഓണ്‍ലൈനായി https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദര്‍ശിച്ച് അടക്കാം.
വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂം ആരംഭിച്ചു
ജില്ലയില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റി മലപ്പുറത്ത് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കുടിവെള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പരാതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിനുമായാണ് വാട്ടര്‍ അതോറിറ്റി മലപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിട്ടുള്ള കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക്്കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികള്‍ 9188127925, 0483-2734857 എന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് നല്‍കാമെന്ന് വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചിനീയര്‍ അറിയിച്ചു.കൂടാതെ 1916 എന്ന ടോള്‍ ഫ്രീ നമ്പറിലും ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാം.