തൃശൂർ ജില്ലയിലെ തണ്ടിലം -മണലി - കേച്ചേരി റോഡ് മന്ത്രി നാടിന് സമർപ്പിച്ചു

post

കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി കെ രാധാകൃഷ്ണൻ

പ്രളയത്തിൽ തകർന്ന കുന്നംകുളം - മണലൂർ നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട തണ്ടിലം - മണലി-കേച്ചേരി റോഡ് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നാടിനു സമർപ്പിച്ചു. വികസന രംഗത്തെ മുരടിപ്പുകൾ നീക്കി വളരെ വേഗത്തിൽ മുന്നേറുന്ന കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണെന്ന് മന്ത്രി പറഞ്ഞു. റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. പാലങ്ങളുടെയും റോഡുകളുടെയും സൗകര്യങ്ങൾ നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ വിനിയോഗിച്ചാണ് റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വേലൂർ ചൂണ്ടൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ മുഖ്യാതിഥിയായി. വേലൂർ പഞ്ചായത്തിൽ വയോജനകേന്ദ്രം ആരംഭിക്കാൻ അയ്യപ്പത്ത് പാർവ്വതിയമ്മ 8 സെന്റ് സ്ഥലം സൗജന്യമായി നൽകി. സ്ഥലത്തിന്റെ ആധാരം ചടങ്ങിൽ മന്ത്രിക്ക് കൈമാറി.