ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും വിവരങ്ങള്‍ കൈമാറണം

മലപ്പുറം: മാര്‍ച്ച് ഒന്നു മുതല്‍ യു.എ.ഇ. , മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ജില്ലയില്‍ തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. കോവിഡ് 19 വ്യാപനം തടയാന്‍ ഇത് അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ അലംഭാവമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയവര്‍ക്കും ഇത് ബാധകമാണ്.
ഇന്നലെ (മാര്‍ച്ച് 25) മുതല്‍ നിരവധി പേര്‍ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. പേര്, മേല്‍വിലാസം, തിരിച്ചെത്തിയ തീയ്യതി, ഗള്‍ഫില്‍ ജോലി ചെയ്തതും താമസിച്ചിരുന്നതുമായ സ്ഥലങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. വിവരങ്ങള്‍ നല്‍കേണ്ടതിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.സിയിലും ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലും ലഭ്യമാണ്.