കാടുകുറ്റിയിൽ വനിതകൾക്കായി ഫിറ്റ്നസ് സെന്റർ സജ്ജമായി

തൃശൂർ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിൽ വനിതകൾക്കായി ഫിറ്റ്നസ് സെന്റർ പ്രവർത്തനമാരംഭിച്ചു. കല്ലൂർ തൈക്കൂട്ടം വൈന്തല അങ്കണവാടി നമ്പർ രണ്ടിൽ സജ്ജമാക്കിയ ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ 2022-23 സമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവിലാണ് തയ്യാറാക്കിയത്. ഉയർന്ന നിലവാരത്തിലുള്ള ഉപകരണങ്ങളോടെയാണ് ഫിറ്റ്നസ് സെന്റർ സജീകരിച്ചത്. നിലവിൽ ഇരുപതോളം വനിതകൾ വ്യായാമത്തിനായി എത്തുന്നുണ്ട്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി സുരേഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിമൽ കുമാർ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോഹിനി കുട്ടൻ, മെമ്പർമാരായ ജാക്ക്സൺ, മനോജ്, വർക്കി എന്നിവർ പങ്കെടുത്തു.