കേരളത്തിൽ അടുത്ത നാല് ദിവസം വ്യാപക മഴ

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും, വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത.
ചക്രവാതച്ചുഴിയുടെ പ്രഭാവത്താൽ കേരളത്തിൽ അടുത്ത നാല് ദിവസം (ജൂലൈ 24 - 27) വ്യാപക മഴയ്ക്ക് സാധ്യത.