പോങ്കോത്ര കോളനി ഇനി 'ഗ്രാമിക' എന്നറിയപ്പെടും

post

തൃശൂർ ജില്ലയിലെ പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടും. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. ആറുമാസത്തിനുള്ളിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവലോകന സമിതി യോഗം ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനുംനിർദ്ദേശമുണ്ട്.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത്‌ പോങ്കോത്ര കോളനി നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ. നിർവഹിച്ചു. വികസന പ്രവർത്തനങ്ങൾക്ക് ശേഷം പോങ്കോത്ര ഗ്രാമിക ഉദ്ഘാടനം ജനുവരി 26ന് നടക്കുമെന്ന് എംഎൽഎ അറിയിച്ചു. ഗ്രാമിക പരിസരത്ത് നടന്ന ചടങ്ങിൽ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു.