സ്റ്റാര്‍ട്ടപ്പ് 360 26 ന്; സംരംഭക രംഗത്തെ വിദഗ്ധരുമായി സംവാദത്തിനവസരം

post

https://bit.ly/Startup360-LEAPPalakkad ല്‍ രജിസ്റ്റര്‍ ചെയ്യാം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാതരത്തിലും പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് 360 പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ജൂലൈ 26 ന് രാവിലെ 10.30 മുതല്‍ പാലക്കാട് ഗവ പോളിടെക്‌നിക് കോളെജ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലുള്ള ലീപ് പാലക്കാട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://bit.ly/Startup360-LEAPPalakkad ല്‍ രജിസ്റ്റര്‍ ചെയ്യാം.

ജൂലൈ 25 ന് വൈകിട്ട് അഞ്ച് വരെ രജിസ്‌ട്രേഷന്‍ നടത്താം. സംരംഭകര്‍ക്കായി പിന്തുണ ഉറപ്പു വരുത്തുന്നതിനുള്ള നയരൂപീകരണം, സാങ്കേതിക സഹായം, നിയമപരമായ ആവശ്യകതകള്‍, സങ്കീര്‍ണതകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍, സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചക്കാവശ്യമായ സാമ്പത്തിക രീതി, സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തിന് അനുയോജ്യമായ വൈദഗ്ധ്യമുള്ളവരെ കണ്ടെത്തല്‍ തുടങ്ങിയവയിലാണ് ചര്‍ച്ച നടക്കുക. സംരംഭക മേഖലയിലെ വിദഗ്ധര്‍, വിജയികള്‍ എന്നിവരുമായി സംവദിക്കാനും സമ്പര്‍ക്കമുണ്ടാക്കാനും പങ്കെടുക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് 360 ലൂടെ അവസരമുണ്ടാകും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: vignesh@startupmission.in