ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം സമ്മാനം

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയ്ക്കാണ് പേര് നിർദേശിക്കേണ്ടത് . വാട്സാപ്പിലൂടെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.
ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഒറ്റ മെസേജ് ആയി 9074594578 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
ജൂലൈ 24ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം. വിജയികള്‍ക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനം. ഫോൺ: +91 477-2251349