ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക നിയമനം

ടൂറിസം വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിലെ മങ്കടയിൽ പ്രവർത്തിക്കുന്ന ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023 - 24 അധ്യയന വർഷത്തിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഡമോണ്‍സ്ട്രേറ്റര്‍ (ഹോട്ടല്‍ മാനേജ്മെന്റ്), ലാബ് അസിസ്റ്റന്റ് (ഫുഡ് പ്രൊഡക്ഷന്‍) തസ്തികകളിലേക്ക് ജൂലൈ 25 ന് രാവിലെ 10 നും അക്കൗണ്ടൻസി , കമ്പ്യൂട്ടർ, ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്ക് 26 ന് രാവിലെ 10 മണിക്കും അഭിമുഖം നടക്കും. യോഗ്യതകള്‍/ പ്രവൃത്തി പരിചയം സംബന്ധിച്ച വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
ഫോണ്‍: 0493 3295733. ബയോഡാറ്റ അയക്കേണ്ട ഇ മെയില്‍ വിലാസം : foodcraftpmna@gmail.com