കർക്കിടക വാവുബലി: വിപുലമായ യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി

കർക്കിടക വാവുബലിയോടാനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും തിരുനാവായയിലേക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. വാവുബലി ദിവസം പുലർച്ചെ രണ്ടിന് തിരുനാവായയിൽ എത്തിച്ചേരുന്ന രീതിയിൽ മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്ന് ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി പത്തോളം സർവീസുകളാണ് ഒരുക്കിയിട്ടുള്ളത്. തിരൂർ, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരുനാവായയിലേക്കും തിരിച്ചും 20 മിനിറ്റ് ഇടവേളകളിൽ ബസുകൾ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക് മലപ്പുറം -04832734950, പെരിന്തൽമണ്ണ -04933227342, പൊന്നാനി -04942666396.