നെഹ്‌റു ട്രോഫി വള്ളംകളി : റീല്‍സ് തയ്യാറാക്കി സമ്മാനം നേടാം

post

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് പബ്ലിസിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റീല്‍സാണ് സമര്‍പ്പിക്കേണ്ടത്. മത്സരാര്‍ത്ഥികള്‍ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഇന്‍സ്റ്റഗ്രാം പേജിലേക്ക് (i_and_prd_alappuzha_) മെസ്സേജായി അയക്കണം. വള്ളംകളിയുമായി ബന്ധപ്പെട്ടതല്ലാത്ത റീലുകള്‍ പരിഗണിക്കുന്നതല്ല. ഒരാള്‍ക്ക് ഒന്നിലേറെ റീലുകള്‍ തയ്യാറാക്കാം. ജൂലൈ 22ന് വൈകിട്ട് അഞ്ച് മണി വരെ റീലുകള്‍ അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലിന് പുന്നക്കൽ ജുവല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നല്‍കും. ഫോൺ: +91 477-2251349